കാഞ്ഞങ്ങാട്: മെഡിസെപ് പദ്ധതി അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് കിട്ടാനുള്ള രണ്ടു ഗഡു ഡിആര്‍ കുടിശികയും 294 മാസത്തെ ഡിഎ കുടിശികയും എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) കാഞ്ഞങ്ങാട് നിയോജകമണ്ഡലം ഏകദിന ശില്പശാല ആവശ്യപ്പെട്ടു.
ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്. സലീം ഉദ്ഘാടനം ചെയ്തു. എന്‍.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണന് നായര്‍, കെ.കെ. ഹരിശ്ചന്ദ്രന് എന്നിവർ പ്രസംഗിച്ചു. സി. രത്നാകരന്, കെ. സരോജിനി, എം.കെ. ദിവാകരന്, കെ.പി. ബാലകൃഷ്ണന്, ചന്ദ്രന് നാലപ്പാടം, എം.വി. രാമകൃഷ്ണന്, പീതാംബരന്, ഗോപി കാരാക്കോട്ട്, പി.പി. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.